പാലാ : പാറേമാക്കൽ മാർ തോമാ കത്തനാരുടെ ജന്മദിനാഘോഷം ജന്മസ്ഥലമായ കടനാട്ടിൽ 10 ന് നടക്കും. വൈകിട്ട് 5 ന് നടക്കുന്ന പൊതുസമ്മേളനത്തിൽ പാലാ രൂപതയുടെ മെത്രാനും സീറോ മലബാർ എക്യുമെനിക്കൽ കമ്മിഷൻ ചെയർമാനുമായ ജോസഫ് കല്ലറങ്ങാട്ടും, കേരള കൗൺസിൽ ഒഫ് ചർച്ചസ് ചെയർമാൻ അലക്‌സിയോസ് യൗസേബിയൂസും എന്നിവർ അനുഗ്രഹപ്രഭാഷണം നടത്തും. പാലാ രൂപത വികാരി ജനറൽ ഫാ.ജോസഫ് മലേപറമ്പിൽ, കടനാട് ഫൊറോനാ പള്ളി വികാരി ഫാ. ജോസഫ് പാനാംപുഴ, രാമപുരം ഫൊറോനാ പള്ളി വികാരി ഫാ. ബർക്കുമാൻസ് കുന്നുംപുറം, ടോമി കല്ലാനി, ഷെവ. ഉമ്മച്ചൻ വേങ്കടത്ത് തുടങ്ങിയവർ പ്രസംഗിക്കും.