s

കോട്ടയം: കുടുംബശ്രീ മിഷൻ ജില്ലയിലെ ബാലസഭ കുട്ടികൾക്കായി ഫോട്ടോഗ്രാഫി മത്സരം സംഘടിപ്പിക്കുന്നു. 'സന്തോഷം' എന്നതാണ് വിഷയം. 10-18 വയസ് പ്രായപരിധിയിലുള്ളവർക്കു പങ്കെടുക്കാം. ഒരു എൻട്രിയേ പാടുള്ളു. ജെപെഗ്, പി.എൻ.ജി ഫോർമാറ്റിലുള്ള, കുറഞ്ഞത് 1080 പിക്‌സൽ വീതിയുള്ള ചിത്രങ്ങൾ അയക്കണം. തിരിച്ചറിയൽ അടയാളങ്ങൾ ചിത്രത്തിൽ ഉൾപ്പെടുത്തരുത്. ഫോട്ടോകൾ സെപ്‌തംബർ 13നകം കുടുംബശ്രീ ആർ.പിമാർക്കു സമർപ്പിക്കണം. ജില്ലാതലത്തിലെ മികച്ച ചിത്രങ്ങൾ സംസ്ഥാനതല മത്സരത്തിലേക്ക് അയയ്ക്കും. സംസ്ഥാനതലത്തിൽ തിരഞ്ഞെടുക്കപ്പെടുന്ന മികച്ച ചിത്രങ്ങൾക്ക് പുരസ്‌കാരങ്ങളും സർട്ടിഫിക്കറ്റുകളും നൽകും. കൂടുതൽ വിവരങ്ങൾക്ക് 9447327341 എന്ന നമ്പറിലോ അതത് കുടുംബശ്രീ സിഡിഎസുകളുമായോ ബന്ധപ്പെടുക.