
കോട്ടയം: ബംഗളൂരു - എറണാകുളം ഇന്റർസിറ്റി എക്സ്പ്രസ് കോട്ടയം വരെ നീട്ടണമെന്നും, കോട്ടയം ബൈപ്പാസ് നിർദ്ദേശം യാഥാർത്ഥ്യമാക്കണമെന്നും ഫ്രാൻസിസ് ജോർജ് എം.പി ആവശ്യപ്പെട്ടു. ഏറ്റുമാനൂർ ജനകീയ വികസന സമിതി ഓണാഘോഷത്തോടനുബന്ധിച്ച് നടത്തിയ സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷനിൽ ലിഫ്റ്റ് ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തും. കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞു. സമിതി പ്രസിഡന്റ് ബി.രാജീവ് അദ്ധ്യക്ഷത വഹിച്ചു. ഓണാഘോഷവും, സൗജന്യ നേത്ര പരിശോധന ക്യാമ്പും സ്റ്റീഫൻ ജോർജ് ഉദ്ഘാടനം ചെയ്തു.