മണർകാട് : ആഗോള മരിയൻ തീർത്ഥാടന കേന്ദ്രമായ സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലിൽ ഭക്തജന തിരക്ക്. ചരിത്ര പ്രസിദ്ധമായ എട്ടുനോമ്പ് പെരുന്നാളിനോടനുബന്ധിച്ചു വർഷത്തിലൊരിക്കൽ മാത്രം വിശ്വാസികൾക്ക് ദർശനത്തിനായി തുറക്കുന്ന വിശുദ്ധ ദൈവമാതാവിന്റെയും ഉണ്ണിയേശുവിന്റെയും ഛായാചിത്രം ദർശിക്കുന്നതിനു നാനാജാതിമതസ്ഥരായ വിശ്വാസികളാണ് എത്തുന്നത്. സ്ലീബാ പെരുന്നാൾ ദിനമായ 14 വരെ ഛായാചിത്രം ദർശിക്കാം. 14 ന് സന്ധ്യാപ്രാർത്ഥനയെത്തുടർന്ന് നട അടയ്ക്കും. 14 വരെ വിശുദ്ധ കുർബാനയ്ക്ക് സഭയിലെ വിവിധ മെത്രാപ്പോലീത്തമാർ മുഖ്യകാർമ്മികത്വം വഹിക്കും. 1501 പേർ ഉൾപ്പെടുന്ന 15 സബ് കമ്മിറ്റികളുടെ നേതൃത്വത്തിലായിരുന്നു പെരുന്നാൾ ക്രമീകരണങ്ങൾ. കത്തീഡ്രൽ വികാരി ഇ.ടി കുര്യാക്കോസ് കോർ എപ്പിസ്‌കോപ്പ ഇട്ട്യാടത്ത്, പ്രോഗ്രാം കൺവീനർ കെ. കുറിയാക്കോസ് കോർഎപ്പിസ്‌കോപ്പ കിഴക്കേടത്ത്, ജോയിന്റ് കൺവീനർ ഫാ.ലിറ്റു തണ്ടാശേൽ, സഹവികാരിമാരായ കുര്യാക്കോസ് ഏബ്രഹാം കോർഎപ്പിസ്‌കോപ്പ കറുകയിൽ, ഫാ.കുര്യാക്കോസ് കാലായിൽ, ജെ. മാത്യു കോർഎപ്പിസ്‌കോപ്പ മണവത്ത്, ഫാ. എം.ഐ. തോമസ് മറ്റത്തിൽ, ഫാ. ഗീവർഗീസ് നടുമുറിയിൽ, ഫാ. കുര്യൻ മാത്യും വടക്കേപറമ്പിൽ, ഫാ.സനോജ് രോട്ടെക്കുറ്റ്, കത്തീഡ്രൽ ട്രസ്റ്റിമാരായ സുരേഷ് കെ.എബ്രഹാം കണിയാംപറമ്പിൽ, ബെന്നി ടി.ചെറിയാൻ താഴത്തേടത്ത്, ജോർജ് സഖറിയ ചെമ്പോല, കത്തീഡ്രൽ സെക്രട്ടറി പി.എ ചെറിയാൻ പാണാപറമ്പിൽ, പ്രോഗ്രാം കോഓർഡിനേറ്റർ ഡീക്കൻ ഡോ. ജിതിൻ കുര്യൻ ആൻഡ്രൂസ് ചിരവത്തറ എന്നിവർ നേതൃത്വം നൽകി.