
പൊൻകുന്നം: ബി.ജെ.പി കോട്ടയം ഈസ്റ്റ് ജില്ലാ കമ്മിറ്റിയുടെ ഓഫീസ് ഉദ്ഘാടനം നാളെ പൊൻകുന്നത്ത് നടക്കും. പ്രൈവറ്റ് ബസ് സ്റ്റാൻഡിന് സമീപം ഡി.വൈ.എസ്.പി ഓഫീസിനടുത്താണ് ഓഫീസ് മന്ദിരം. രാവിലെ ഒൻപതിന് ഗൃഹപ്രവേശം. 10ന് സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്യും. ഈസ്റ്റ് ജില്ലാപ്രസിഡന്റ് റോയി ചാക്കോ അദ്ധ്യക്ഷത വഹിക്കും. സംസ്ഥാന ജനറൽസെക്രട്ടറി എസ്.സുരേഷ്, ദേശീയ നിർവാഹക സമിതിയംഗം പി.സിജോർജ്, സംസ്ഥാന വൈസ്‌പ്രസിഡന്റ് അഡ്വ.ഷോൺ ജോർജ്, സംസ്ഥാന സെക്രട്ടറി അശോകൻ കുളനട, മേഖല പ്രസിഡന്റ് എൻ.ഹരി, വെസ്റ്റ് ജില്ലാപ്രസിഡന്റ് ലിജിൻ ലാൽ തുടങ്ങിയവർ പങ്കെടുക്കും. അടിയന്തരാവസ്ഥ വിരുദ്ധ സമര പോരാളികളെ ആദരിക്കും.