വൈക്കം: താലൂക്ക് എൻ.എസ്.എസ് യൂണിയൻ മന്നം നവോത്ഥാന സൂര്യൻ പരിപാടിയുടെ ഭാഗമായി 13 ന് വൈക്കത്ത് നടത്തുന്ന നായർ മഹാസമ്മേളനത്തിന് കായലോര ബീച്ചിൽ നിർമ്മിക്കുന്ന വേദിയുടെ കാൽനാട്ട് യൂണിയൻ ചെയർമാൻ പി.ജി.എം നായരും, ഭാരവാഹികളും ചേർന്ന് നിർവഹിച്ചു. 97 കരയോഗങ്ങളും പരിപാടിയിൽ പങ്കെടുക്കും. 25000 പേർക്ക് ഇരിപ്പിട സൗകര്യമുളള കൂറ്റൻ പന്തലാണ് വൈക്കം ഗസ്റ്റ് ഹൗസിന്റെ സമീപം നിർമ്മിച്ചത്. പങ്കെടുക്കാൻ എത്തുന്നവർക്ക് എളുപ്പ മാർഗം വേദിയിൽ വരാനുളള ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. കാൽനാട്ട് ചടങ്ങിൽ യൂണിയൻ വൈസ് ചെയർമാൻ പി. വേണുഗോപാൽ, സെക്രട്ടറി അഖിൽ. ആർ. നായർ, പി.എസ്. വേണുഗോപാൽ, എസ്. ജയപ്രകാശ്, പി.എൻ. രാധാകൃഷ്ണൻ, എൻ. മധു, എസ്. പ്രതാപ്, ബി. അനിൽകുമാർ, അയ്യേരി സോമൻ, ബി. ജയകുമാർ, കെ. അജിത് എന്നിവർ പങ്കെടുത്തു.