
കോട്ടയം: കാറുകളുടെ ജി.എസ്.ടി നിരക്കിൽ കുറവ് പ്രഖ്യാപിച്ചതോടെ, ജില്ലയിലെ കാർ പ്രേമികളും ആകാംഷയിലും കാത്തിരിപ്പിലുമാണ്. അന്വേഷണം കൂടിയിട്ടുണ്ടെങ്കിലും വിൽപ്പനയിൽ കാര്യമായ വർദ്ധന പ്രകടമായിട്ടില്ല.
നികുതിയിളവിന് ശേഷം സാഹചര്യം വിലയിരുത്തി വാഹനം വാങ്ങുന്നതിനാണ് കൂടുതൽപ്പേരും കാത്തിരിക്കുന്നത്.
ഷോറൂമുകളിൽ
എൻക്വയറി വർദ്ധിച്ചു
ജില്ലയിലെ കാർ ഷോറൂമുകളിലേക്ക് ഉത്സവസീസണിന് പിന്നാലെ നിരവധി അന്വേഷണങ്ങളാണ് എത്തുത്. പരിഷ്കരണം നടപ്പിലായാൽ വാഹനവില കുറയുമെന്ന പ്രതീക്ഷയിൽ ഇഷ്ടപ്പെട്ട വാഹനങ്ങൾ നോക്കിവെക്കുന്നതിനും നിരക്കു കുറഞ്ഞാൽ വേഗം ബുക്കുചെയ്യുന്നതിനുമുള്ള തയ്യാറെടുപ്പിലാണ് പലരും.
ചെറുകാറുകൾക്കാണ് അന്വേഷണം കൂടുതൽ. സാധാരണ ഉത്സവകാല വിപണി തുടങ്ങുന്നതിനോടനുബന്ധിച്ചാണ് കാർ ഷോറൂമുകളിൽ അന്വേഷണം വർദ്ധിക്കുന്നത്. ഇത്തവണ ഓണത്തിന് ശേഷം, ജി.എസ്.ടി കുറയ്ക്കുന്നത് സംബന്ധിച്ച പ്രഖ്യാപത്തിന് പിന്നാലെ അന്വേഷണം വർദ്ധിച്ചു.
വില കുറയുന്നത്
ഇങ്ങനെ
ചെറുകാറുകൾക്ക് 8.5 ശതമാനം മുതൽ ഒൻപതു ശതമാനം വരെ വില കുറയുമെന്നാണ് കമ്പനികളുടെ വാഗ്ദാനം. ടാറ്റ മോട്ടോഴ്സിന്റെ വിവിധ മോഡലുകൾക്ക് 65,000 രൂപമുതൽ 1,55,000 രൂപവരെ വില കുറയും.