ഭരണങ്ങാനം: ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ 14ന് അഷ്ടമിരോഹിണി മഹോത്സവം നടത്തും. രാവിലെ 6ന് വിഷ്ണുസഹസ്രനാമം, 10ന് സാന്ദീപനി സംഗീതസഭയുടെ ആഭിമുഖ്യത്തിൽ ത്യാഗരാജ പഞ്ചരത്ന കീർത്തനാലാപനം. താമരക്കാട് ഗോവിന്ദൻ നമ്പൂതിരി നേതൃത്വം നൽകും. തുടർന്ന് മഹാപാൽപ്പായസ നിവേദ്യവും ഉച്ചപൂജയും. 11.45ന് പിറന്നാൾ സദ്യ, 12ന് തിരുനട അടയ്ക്കൽ, വൈകിട്ട് 6.45ന് ദീപാരാധന, ഭജന, ചുറ്റുവിളക്ക്. ഉച്ചയ്ക്ക് 12 മുതൽ നടക്കുന്ന അഖണ്ഡ സംഗീതാർച്ചനയ്ക്ക് താമരക്കാട് ഗോവിന്ദൻ നമ്പൂതിരി, താമരക്കാട് വിഷ്ണു നമ്പൂതിരി, തലനാട് മനു എന്നിവർ നേതൃത്വം നൽകും. രാത്രി 12ന് അഷ്ടമിരോഹിണിപൂജ, ഉണ്ണിയപ്പ നിവേദ്യം.