കെഴുവംകുളം:എസ്.എൻ.ഡി.പി യോഗം 106ാം നമ്പർ ശാഖയിൽ ഗുരുദേവ ജയന്തിയാഘോഷ ഭാഗമായി ഘോഷയാത്ര നടത്തി. മഹാഗുരുപൂജ, ജയന്തിദിന സമ്മേളനം എന്നിവയുമുണ്ടായിരുന്നു. പ്രമോദ് നാരായണൻ അദ്ധ്യക്ഷത വഹിച്ചു. ടി.കെ. ഷാജി, പി.എൻ.ജഗന്നിവാസ്, ജോസ്‌മോൻ മുണ്ടയ്ക്കൽ, ലീലാമ്മ ബിജു, പി.എൻ.രാജു പര്യാത്ത്, ഇ.കെ.ദിവാകരൻ, സുമ അജയകുമാർ, ഗോകുൽ സന്തോഷ്, അശ്വതി പ്രസന്നൻ, ഹിരൺ ജെ. പര്യാത്ത് എന്നിവർ പ്രസംഗിച്ചു.