ചങ്ങനാശേരി : പാറയ്ക്കൽ കലുങ്ക് ഭാഗത്ത് വളർത്തുനായയുടെ ആക്രമണത്തിൽ ഒരാൾക്ക് പരിക്ക്. ഇന്നലെ രാവിലെയായിരുന്നു സംഭവം. കൊച്ചുതൊള്ളായിരംചിറ ബിജുവിനാണ് (46) കടിയേറ്റത്. കടയിലേക്ക് നടന്നു പോകുന്നതിനിടെയാണ് കടിയേറ്റത്. ബിജുവിനെ ആശുപത്രിയിൽ പ്രവേശിച്ചു. ഒരു പോത്തിനും കടിയേറ്റു. ചങ്ങല പൊട്ടിച്ച് ഓടിവന്ന തെരുവുനായയാണ് ആക്രമണം നടത്തിയത്. ഇതിനെ ചത്തനിലയിൽ പിന്നീട് കണ്ടെത്തി. പ്രദേശത്ത് തെരുവുനായ ശല്യവും രൂക്ഷമാണ്.