ksrtc

മുണ്ടക്കയം ഈസ്റ്റ് : ഓട്ടത്തിനിടയിൽ കെ.എസ്.ആർ.ടി.സി ബസിൽ നിന്ന് തീയും പുകയും ഉയർന്നത് പരിഭ്രാന്തി പരത്തി. ഇന്നലെ വൈകിട്ട് 4 ഓടെ മുണ്ടക്കയം 35-ാം മൈലിന് സമീപമാണ് സംഭവം. കട്ടപ്പനയിൽ നിന്ന് കൊട്ടാരക്കരയ്ക്ക് പോകുകയായിരുന്നു ബസിന് അടിയിൽ നിന്നാണ് പുകയുയർന്നത്. തുർന്ന് ബസ് നിർറുത്തി. ഒപ്പം ചെറിയ തോതിൽ തീയും കണ്ടു. തുടർന്ന് യാത്രക്കാരെ ബസിൽ നിന്ന് ഇറക്കി സുരക്ഷിതമായി മാറ്റി. ഉടൻ പെരുവന്താനം പൊലീസെത്തി ഫയർഫോഴ്സിനെ അറിയിച്ചു. പീരുമേട്ടിൽ നിന്നുള്ള ഫയർഫോഴ്സ് സംഘമെത്തി തീപിടിത്തം ഒഴിവാക്കി.