
ഗാന്ധിനഗർ: ആശ്രയ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ എല്ലാ മാസവും നടത്തിവരുന്ന ഡയാലിസിസ് കിറ്റ് വിതരണവും, ധനസഹായവും 147 വൃക്കരോഗികൾക്ക് ആശ്വാസമേകി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേം സാഗർ വിതരണ ഉദ്ഘാടനം നിർവഹിച്ചു. ആശ്രയ സെക്രട്ടറി ഫാ.ജോൺ ഐപ്പ് അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ.ഡോ .ബിനിത, അഡ്വ. ഫിൽസൻ മാത്യു, കുര്യാക്കോസ് വർക്കി, ജോസഫ് കുര്യൻ, രാജു എം.കുര്യൻ, സിസ്റ്റർ ശ്ലോമ്മോ, എം.സി ചെറിയാൻ എന്നിവർ ആശംസ നേർന്നു. കിറ്റ് വിതരണം 68 മാസം പൂർത്തീകരിച്ചതായി സെക്രട്ടറി അറിയിച്ചു.