k

കോട്ടയം: വാർത്താ ലോകത്ത് പത്ര വിശ്വാസ്യത വലുതെന്ന് സ്പീക്കർ എ.എൻ.ഷംസീർ.കേരള ന്യൂസ് പേപ്പർ എംപ്ലോയീസ് ഫെഡറേഷൻ(കെ.എൻ.ഇ.എഫ്) പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.സമീപകാലത്തെ അച്ചടി അനുബന്ധ സാധനങ്ങളുടെ വിലക്കയറ്റം പത്രസ്ഥാപനങ്ങളെ പ്രതിസന്ധിയിലാക്കുന്നു.പത്ര വ്യവസായ രംഗത്തെ വെല്ലുവിളികൾ പരിഹരിക്കുന്നതിനുള്ള ചർച്ചകൾ ഉണ്ടാകണമെന്ന് അദ്ദേഹം പറഞ്ഞു.കെ.എൻ.ഇ.എഫ് സംസ്ഥാന പ്രസിഡന്റ് വി.എസ്.ജോൺസൺ അദ്ധ്യക്ഷത വഹിച്ചു.ഫ്രാൻസിസ് ജോർജ് എം.പി,തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ,മോൻസ് ജോസഫ് എം.എൽ.എ,കെ.ജെ.തോമസ്,ടി.ആർ.രഘുനാഥൻ,കെ.പി.റെജി,വി. ബാലഗോപാൽ,കെ.എൻ ലതാനാഥൻ,വർഗീസ് ചെമ്പോല,ജയ്സൺ മാത്യു,ജമാൽ ഫൈറൂസ്,ജയകുമാർ തിരുനക്കര,കോര സി.കുന്നുംപുറം,സിജി ഏബ്രഹാം,ബിജു.ആർ തുടങ്ങിയവർ പ്രസംഗിച്ചു.ഭാരവാഹികളായി വി.എസ്. ജോൺസൺ(സംസ്ഥാന പ്രസിഡന്റ്,മാതൃഭൂമി),ജയിസൺ മാത്യു(ജനറൽ സെക്രട്ടറി,ദീപിക),വൈസ് പ്രസിഡന്റുമാർ:ആർ. രാധാകൃഷ്ണൻ(ജന്മഭൂമി),ആർ.മല്ലികാദേവി(ജനയുഗം),അബ്ദുൾ ഹമീദ്(മാധ്യമം),ജോയിന്റ് സെക്രട്ടറിമാർ:സി.ആർ.അരുൺ(മാതൃഭൂമി),എസ്.ഉദയകുമാർ(കേരളകൗമുദി),ഇന്ദു മോഹൻ(ദേശാഭിമാനി),ടി.പി.സന്തോഷ്(മാതൃഭൂമി),ട്രഷറർ:എം.ജമാൽ ഫൈറൂസ്(മാധ്യമം).സെക്രട്ടേറിയറ്റ് അംഗങ്ങൾ:സിജി എബ്രഹാം(മാതൃഭൂമി),ഫസൽ റഹ്മാൻ,പി.സാലിഹ് (മാധ്യമം),കെ.എസ്.സാബു(കേരള കൗമുദി),അബ്ദുറഹ്മാൻ ബാഫഖി(ചന്ദ്രിക),ടി.ഷബിൻ(മാതൃഭൂമി),എ.കൃഷ്ണൻ(ദേശാഭിമാനി),എം.കെ.അൻവർ(സുപ്രഭാതം),കെ.കെ.മധു(സിറാജ്), പി.പി.ഹംസ(തേജസ്),വി.വിജു കുമാർ(മെട്രോ വാർത്ത)തുടങ്ങിയവരെ തിരഞ്ഞെടുത്തു.