
പൂഞ്ഞാർ : നടപ്പാലത്തിൽ നിന്ന് ആറ്റിലേക്ക് വീണ ചേന്നാട് മണിയംകുളം ഐക്കരയിൽ മാണി സ്കറിയ ( 83) മരിച്ചു. പനച്ചിപ്പാറ പടിക്കമുറ്റം വഴി പെരുനിലം പോകുന്ന റോഡിൽ പാഴൂർ കടവ് നടപ്പാലത്തിൽ ഇന്നലെ രാവിലെ 11 നായിരുന്നു അപകടം. നടപ്പാലത്തിന്റെ കൈവരികൾ വെള്ളപ്പൊക്കത്തിൽ മരക്കൊമ്പുകൾ അടിഞ്ഞു തകർന്ന് കിടക്കുകയായിരുന്നു. മൃതദേഹം ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിൽ. സംസ്കാരം ഇന്ന് നാലിന് വീട്ടിലെ ശുത്രുഷകൾക്ക് ശേഷം മണിയംകുളം സെന്റ് ജോസഫസ് പള്ളിയിൽ. ഭാര്യ : മേരി ഇടമറുക് വാളിയാങ്കൽ കുടുംബാംഗം. മക്കൾ : ഷേർളി, സെല്ലി,ടോമി, ബിജു, ബിനു. മരുമക്കൾ : ദേവസ്യ കോശാക്കൻ (വേലനിലം), കൊച്ചുറാണി മണ്ണാന്തറ (കാലടി) , സുനി പാലത്തുങ്കൽ (മുന്നിലവ്), ലൗലി പാറാന്തോട് (നെല്ലാപ്പാറ), ബിനു കോശാക്കൽ (വേലനിലം).