പാലാ: ''ഓം നമോ നാരായണായ'' അഷ്ടാക്ഷരീമന്ത്രം നിറഞ്ഞുനിന്ന പുണ്യ മുഹൂർത്തത്തിൽ പാലാ ഇടപ്പാടി ആനന്ദഷണ്മുഖ സ്വാമി ക്ഷേത്ര സന്നിധിയിൽ വിഷ്ണു ക്ഷേത്രത്തിന് ശിലയിട്ടു. തന്ത്രി സ്വാമി ജ്ഞാനതീർത്ഥ, മേൽശാന്തി വൈക്കം സനീഷ് ശാന്തി എന്നിവരുടെ മുഖ്യകാർമ്മികത്വത്തിലായിരുന്നു ശിലാസ്ഥാപനം.ശ്രീനാരായണ ഗുരുദേവൻ തൃക്കരങ്ങളാൽ വേൽപ്രതിഷ്ഠ നടത്തിയ ഇടപ്പാടി ആനന്ദഷണ്മുഖ ക്ഷേത്രത്തിൽ ദേവപ്രശ്ന വിധിപ്രകാരമാണ് ചതുർബാഹുവായ വിഷ്ണുദേവന്റെ ശിലയിൽ തീർത്ത വിഗ്രഹം ക്ഷേത്രം നിർമ്മിച്ച് പ്രതിഷ്ഠിക്കുന്നത്. ക്ഷേത്ര നിർമ്മാണത്തിനുള്ള ഫണ്ട് ശേഖരണത്തിനും തുടക്കമിട്ടു. ദേവസ്വം പ്രസിഡന്റ് എം.എൻ. ഷാജി മുകളേൽ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് സതീഷ് മണി ക്ഷേത്ര നിർമ്മാണത്തെക്കുറിച്ചുള്ള വിവരണം നല്കി. ദേവസ്വം സെക്രട്ടറി സുരേഷ് ഇട്ടിക്കുന്നേൽ ആമുഖപ്രസംഗം നടത്തി. മേൽശാന്തി സനീഷ് ശാന്തി ഗുരുസ്മരണ നടത്തി. സമ്മേളനത്തിൽ ക്ഷേത്ര നിർമ്മാണത്തിനായി ഇരുപത്തഞ്ച് ലക്ഷത്തോളം രൂപയുടെ വാഗ്ദാനമാണുണ്ടായത്. ദേവസ്വം കമ്മറ്റിയംഗം എൻ.കെ. ലവൻ നന്ദി പറഞ്ഞു. സുരേഷ് ഇട്ടിക്കുന്നേൽ, എം.എൻ. ഷാജി മുകളേൽ, സതീഷ് മണി കല്യാ, കണ്ണൻ ഇടപ്പാടി, സജീവ് വയല, കെ.ആർ. ഷാജി, അനീഷ് പുല്ലുവേലി, അരുൺ കുളംപള്ളിൽ, എൻ.കെ. ലവൻ, വിശ്വംഭരൻ വലവൂർ, സിബി ചിന്നൂസ്, പി.എസ് ശാറംങ്ഗധരൻ, കരുണാകരൻ വറവുങ്കൽ, ഇ.കെ.രാജൻ ഈട്ടിക്കൽ, പ്രിയേഷ് മരുതോലിൽ തുടങ്ങിയവർ നേതൃത്വം നൽകി.