രാമപുരം: ടാക്സി ഡ്രൈവേഴ്സ് യൂണിയൻ ഐ.എൻ.ടി.യു.സി.ഐയുടെ നേതൃത്വത്തിൽ രാമപുരത്ത് ഓണക്കോടി വിതരണവും ഓണാഘോഷവും നടത്തി. യൂണിയൻ സെക്രട്ടറി സുനീഷ് കാഞ്ഞിരത്തിങ്കൽ അദ്ധ്യക്ഷത വഹിച്ചു. യോഗം ഡി.സി.സി ജനറൽ സെക്രട്ടറിയും യൂണിയൻ പ്രസിഡന്റുമായ രാമപുരം സി.റ്റി. രാജൻ ഉദ്ഘാടനം ചെയ്തു. അംഗങ്ങൾക്ക് ഓണക്കോടിയും വിതരണം ചെയ്തു. തുടർന്ന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. രാമപുരം സി.റ്റിി. രാജൻ, (പ്രസിഡന്റ്) സാബു മേലേട്ടു കുന്നേൽ (വർക്കിംഗ് പ്രസിഡന്റ്) ജിനോ കിഴക്കേ കുന്നേൽ (വൈസ് പ്രസിഡന്റ്), സുനീഷ് കാഞ്ഞിരത്തുങ്കൽ, (ജനറൽ സെക്രട്ടറി) സജീവ് ആലക്ക കുന്നൽ, (ജോയിൻ സെക്രട്ടറി) ദിനേശ്.ടി.വി, തേക്കുമല കുന്നേൽ (ട്രഷറർ) രാജീവ്, ജോയൽ മോൻ, ലിജോ ഈപ്പൻ ,മ്രോദ്, രാജേഷ്, തങ്കൻ, രജീഷ്, വേണു, സജി, എന്നുവരെ കമ്മിറ്റി അംഗങ്ങളായും തെരഞ്ഞെടുത്തു. ജിനു കിഴക്കേകുന്നേൽ സ്വാഗതവും ദിനേശ് ടി വി നന്ദിയും പറഞ്ഞു
ഫോട്ടോ അടിക്കുറിപ്പ്;
ടാക്സി ഡ്രൈവേഴ്സ് യൂണിയൻ ഐ.എൻ.ടി.യു.സി (ഐ) രാമപുരത്ത് നടത്തിയ ഓണക്കോടി വിതരണം സീനിയർ അംഗം തങ്കന് ഓണക്കോടി നൽകിക്കൊണ്ട് യൂണിയൻ പ്രസിഡന്റ് രാമപുരം സി.റ്റി രാജൻ ഉദ്ഘാടനം ചെയ്യുന്നു.