കോട്ടയം: എസ്.എൻ.ഡി.പി യോഗം കോട്ടയം യൂണിയന്റെ ആഭിമുഖ്യത്തിൽ 98ാമത് ഗുരുദേവ സമാധി ദിനാചരണം 21ന് നടക്കും. നാഗമ്പടം ശ്രീമഹാദേവ ക്ഷേത്രത്തിൽ രാവിലെ 6ന് ഗുരുപൂജ, പുഷ്പാഞ്ജലി, 8ന് കലശപൂജ, 9ന് ജപയജ്ഞം, പ്രാർത്ഥനാജപം, പാരായണം എന്നിവ നടക്കും. നാഗമ്പടം ക്ഷേത്രം മേൽശാന്തി എ.ആർ രജീഷ് ശാന്തി ആചാര്യനാകും. ഉച്ചയ്ക്ക് ഒന്നിന് വിശ്വശാന്തി സമ്മേളനവും സമാധിദിന സന്ദേശവും യൂണിയൻ കൺവീനർ സുരേഷ് പരമേശ്വരൻ നിർവഹിക്കും. യൂണിയൻ ജോയിന്റ് കൺവീനർ വി.ശശികുമാർ അദ്ധ്യക്ഷത വഹിക്കും. സുഷമ മോനപ്പൻ, ശ്രീദേവ് കെ.ദാസ്, ജിനോ ഷാജി, പി.ജി രാജേന്ദ്രബാബു, എ.ബി പ്രസാദ് കുമാർ, സൈൻജു ടി.കാഞ്ഞിരപ്പള്ളിൽ, എം.എൻ അനിൽകുമാർ, എസ്.ഡി പ്രസാദ്, ജിജിമോൻ ഇല്ലിച്ചിറ, കെ.സജീവ് കുമാർ, രാജീവ് കൂരോപ്പട, മനോജ് മുകളേൽ, കെ.സി ശ്യാംജി, പി.സി സാബു എന്നിവർ പങ്കെടുക്കും. എസ്.ദേവരാജൻ സ്വാഗതവും ലിനീഷ് ടി.ആക്കളം നന്ദിയും പറയും.