
കോട്ടയം: വോട്ടർ പട്ടിക തീവ്ര പരിഷ്കരണം രാജ്യവ്യാപകമായി നടത്തുവാനുള്ള കേന്ദ്ര ഇലക്ഷൻ കമ്മീഷന്റെ നീക്കത്തിൽ അടിമുടി ദുരൂഹതയെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി. ബീഹാറിൽ നടത്തിയ വോട്ടർ പട്ടിക തീവ്ര പരിഷ്കരണത്തിലൂടെ 65 ലക്ഷം വോട്ടർമാർക്കാണ് വോട്ടവകാശം നഷ്ടമായത്.ഇതു സംബന്ധിച്ച കേസ് സുപ്രീംകോടതിയിൽ ഇപ്പോഴും നടക്കുകയാണ്.ഇതിന്റെ അന്തിമ വിധി വരുന്നതിനുമുമ്പ് എല്ലാ സംസ്ഥാനങ്ങളിലും വോട്ടർ പട്ടിക തീവ്ര പരിഷ്കരണം നടത്താനുള്ള കേന്ദ്ര ഇലക്ഷൻ കമ്മീഷൻ നീക്കം നിയമവ്യവസ്ഥയോടുള്ള വെല്ലുവിളിയാണ്.