കോട്ടയം: എസ്.ബി.ടിയിൽ സേവനമാരംഭിച്ചവരുടെ 4-ാമത് സംഗമം കോട്ടയം ലൂർദ് അരീന ഓഡിറ്റോറിയത്തിൽ നാളെ നടക്കും.80 ദീപങ്ങളുടെ ശോഭയിൽ ജന്മദിന കേക്ക് മുറിച്ചു കൊണ്ടാണ് ആരംഭിക്കുന്നത്. ചലച്ചിത സംവിധായകൻ ജയരാജ് സംഗമം ഉദ്ഘാടനം ചെയ്യും.എസ്.ബി.ടി കുടുംബാംഗമായ ചലച്ചിത്ര സംവിധായകൻ റ്റി.കെ.രാജീവ്‌കുമാർ ചടങ്ങിൽ സന്നിഹിതനായിരിക്കും.
ആതുരസേവന രംഗത്ത് അർഹരായവർക്ക് സഹായം നൽകുവാനുള്ള പലതുള്ളി പദ്ധതി ഓർത്തഡോക്‌സ് സഭ ഇടുക്കി ഭദ്രാസന ബിഷപ്പ് സഖറിയ മാർ സേവേറിയോസ് ഉദ്ഘാടനം ചെയ്യും.
നടൻ മധു ആമുഖ സന്ദേശം നൽകും. തുടർന്ന് ചെമ്മീൻ സിനിമയിലെ അനശ്വര കഥാപാത്രങ്ങളെ അംഗങ്ങൾ വേദിയിൽ അവതരിപ്പിക്കും. തുടർന്ന് വിവിധ രംഗങ്ങളിൽ ശ്രദ്ധേയരായ അംഗങ്ങളെ ആദരിക്കലും അംഗങ്ങൾ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും ഉണ്ടായിരിക്കുമെന്ന്
അനിയൻ മാത്യു, ജിജി കോശി ജോർജ്, സിബി ചാണ്ടി, ബിനോയ് മാത്യു പോൾ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.