പ്രവിത്താനം: ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലാ പഞ്ചായത്ത് അംഗം രാജേഷ് വാളിപ്ളാക്കൽ അനുവദിച്ച പത്ത് ലക്ഷം രൂപ ഉപയോഗിച്ച് നവീകരിക്കുന്ന അല്ലാപ്പാറ പയപ്പാർ റോഡിന്റെ നിർമ്മാണ ഉദ്ഘാടനം ഇന്ന് നടക്കും.
ഭരണങ്ങാനം പഞ്ചായത്തിലൂടെയും കരൂർ പഞ്ചായത്തിലൂടെയും കടന്നു പോകുന്ന പ്രധാനപ്പെട്ട റോഡുകളിൽ ഒന്നാണ് അല്ലാപ്പാറ പയപ്പാർ റോഡ്.
അല്ലാപ്പാറ കുരിശുപള്ളി ജംഗ്ഷനിൽ നിന്ന് ആരംഭിച്ച് പയപ്പാർ അന്ത്യാളത്താണ് റോഡ് സമാപിക്കുന്നത്. ഇന്ന് രാവിലെ 9ന് ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ളാക്കൽ നിർമ്മാണ ഉദ്ഘാടനം നിർവഹിക്കും. പഞ്ചായത്ത് പ്രസിഡന്റ് അനസ്യ രാമൻ അധ്യക്ഷത വഹിക്കും. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ലിസമ്മ ബോസ്, പഞ്ചായത്ത് മെമ്പർ ലിന്റൺ ജോസഫ് തുടങ്ങിയവർ പ്രസംഗിക്കും.