ഐങ്കൊമ്പ്: പാറേക്കാവ് ഭദ്രകാളി ക്ഷേത്രത്തിൽ നവരാത്രി ആഘോഷവും ദേവീ ഭാഗവത നവാഹ യജ്ഞവും 22 മുതൽ ഒക്‌ടോബർ 2 വരെ നടക്കും. 22ന് വൈകിട്ട് 5ന് മള്ളിയൂർ ദിവാകരൻ നമ്പൂതിരി നവാഹയജ്ഞത്തിന് തിരിതെളിക്കും. ഡോ. എൻ.കെ.മഹാദേവൻ അദ്ധ്യക്ഷത വഹിക്കും. ബാബു റ്റി.ജി, മോഹനൻ പി, സി.റ്റി.രാജൻ രാമപുരം തുടങ്ങിയവർ ആശംസകൾ നേരും. ഭാഗവത ആചാര്യൻ വി.എം.കൃഷ്ണകുമാർ മാഹാത്മ്യ പ്രവചനം നടത്തും. ബിജു കൊല്ലപ്പള്ളി സ്വാഗതവും കെ.എസ്.ഗോപാലകൃഷ്ണൻ നന്ദിയും പറയും. 23ന് ഗ്രന്ഥപൂജയും സമൂഹഅർച്ചനയും വിദ്യാഗോപാല മന്ത്രാർച്ചനയും നടക്കും.