കോട്ടയം : 124 ാമത് കോട്ടയം താഴത്തെങ്ങാടി മത്സര വള്ളംകളി 27ന് നടക്കും. ചാമ്പ്യൻസ് ബോട്ട് ലീഗിന്റെ മൂന്നാമത്തെ വേദിയാണ് താഴത്തെങ്ങാടി. നെഹ്റു ട്രോഫിയിൽ ആദ്യ സ്ഥാനക്കാരായ 9 ചുണ്ടൻ വള്ളങ്ങൾ ചാമ്പ്യൻസ് ബോട്ട് ലീഗിനായി അണിനിരക്കും. വള്ളംകളിയുടെ പ്രവർത്തനങ്ങൾ ഇന്ന് 6ന് മന്ത്രി വി.എൻ വാസവൻ കോട്ടയം വെസ്റ്റ് ക്ലബ് ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യും. വള്ളംകളിയുടെ ഫണ്ട് ഉദ്ഘാടനം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ നിർവഹിക്കും. ചെറുവള്ളങ്ങളുടെ രജിസ്‌ട്രേഷൻ 21ന് അവസാനിക്കും.