മുക്കൂട്ടുതറ: തിരുവമ്പാടി ശ്രീകൃഷ്ണ സ്വാമീ ക്ഷേത്രത്തിൽ ബാലഗോകുലത്തിന്റെയും സമീപ ഗോകുലങ്ങളടേയും ആഭിമുഖ്യത്തിൽ ശ്രീകൃഷ്ണ ജയന്തി ആഘോഷം നാളെ നടക്കും. ഇന്ന് ബാലഗോകുലം എരുമേലി താലൂക്ക് ശ്രീകൃഷ്ണ ജയന്തി ആറാമത് ചിത്രരചനാ മത്സരം രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12 വരെ ക്ഷേത്രം ഓഡിറ്റോറിയത്തിൽ നടക്കും. നാളെ ഉച്ചകഴിഞ്ഞ് 3 ന് എരുത്വാപുഴ, പാണപിലാവ്, മുട്ടപ്പള്ളി ദേവീ ക്ഷേത്രം, എലിവാലിക്കര,ഇടകടത്തി, പനക്കവയൽ, കൊല്ലമുള, ഓലക്കുളം, വെൺകുറിഞ്ഞി എന്നീ സ്ഥലങ്ങളിൽ നിന്ന് ശോഭായാത്ര പുറപ്പെട്ട് വൈകിട്ട് 5 ന് മുക്കൂട്ടുതറ ടൗൺ, കാണിക്കമണ്ഡപത്തിന് സമീപം സംഗമിക്കും. സംയുക്ത ശോഭായാത്രകൾക്ക് അകമ്പടിയായി തിരുവമ്പാടി ബാലഗോകുലത്തിലെ കുട്ടികൾ ഗോപികാ നൃത്തം ചെയ്ത് ക്ഷേത്രസന്നിധിയിൽ സമാപിക്കും. 5.45 ന് പ്രസാദ വിതരണം, 6.45 ന് ദീപാരാധന, 7 ന് ഭജന, രാത്രി 11 ന് അവതാരപൂജ, 12 ന് അവതാര ദർശനം. കെ.കെ മോഹനദാസൻ നായർ, എ.കെ രാജു കാവുങ്കൽ, വി.വി സാജു വെട്ടിയാങ്കൽ, മോഹനൻ പരുത്തപ്പാറ, രാവിലാൽ വെളിയിൽ പുത്തൻവീട്, രമേശ് ബാബു, പി.ജി റെജി പുളിക്കാച്ചിറ, നവീൻകൃഷ്ണ, ആഷിക് അശോക്, ശ്രീഹരി സന്തോഷ്, കെ.ആർ രതീഷ് കദളിപ്പറമ്പിൽ, അശ്വത് കുമാർ ബാലമിത്രം, ഹരിഗോവിന്ദ് കാര്യദർശി, മനു മനുസദനം തുടങ്ങിയവർ നേതൃത്വം നൽകും.