wtng-shd

കുറിച്ചി : കല്ലുകടവ് ജംഗ്ഷനിൽ നിർമ്മിച്ച വെയ്റ്റിംഗ് ഷെഡ് നാടിന് സമർപ്പിച്ചു. അഡ്വ. ജോബ് മൈക്കിൾ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പള്ളം ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് നിർമ്മാണം. കുറിച്ചി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുജാത സുശീലൻ അദ്ധ്യക്ഷത വഹിച്ചു. പള്ളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ.ടോമിച്ചൻ ജോസഫ് സ്വാഗതം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് രജനി അനിൽ, ബ്ലോക്ക് മെമ്പർ ഷീലമ്മ ജോസഫ്, പഞ്ചായത്തംഗം ബിജു എസ്.മേനോൻ, മുൻ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം.എൻ മുരളിധരൻ നായർ, സി.ഡി വത്സപ്പൻ, ജോസുകുട്ടി കണ്ണന്തറ എന്നിവർ പങ്കെടുത്തു.