prethshm

നെടുംകുന്നം : ഓട്ടോ സ്റ്റാൻഡ് മാറ്റണമെന്ന മോട്ടോർവാഹനവകുപ്പ് നിർദ്ദേശത്തിൽ പ്രതിഷേധിച്ച് സംയുക്ത ഓട്ടോറിക്ഷ തൊഴിലാളി യൂണിയന്റെ നേതൃത്വത്തിൽ നെടുംകുന്നത്ത് പ്രതിഷേധ പ്രകടനം നടത്തി. ചില വ്യാപാരികളാണ് പരാതിയുമായി രംഗത്തെത്തിയത്. തുടർന്ന് മോട്ടോർ വാഹന വകുപ്പ് അധികൃതർ എത്തി നോട്ടീസ് നൽകുകയായിരുന്നു. വാഹനങ്ങൾ മാറ്റിയില്ലങ്കിൽ പിഴ ഈടാക്കുമെന്ന് മുന്നറിയിപ്പ് നൽകിയെന്നും തൊഴിലാളികൾ പറഞ്ഞു. വിഷയത്തിൽ പരിഹാരം കാണണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് അധികൃതർക്ക് നിവേദനം നൽകി. യോഗം ഐ.എൻ.ടി.യു.സി സംസ്ഥാന സെക്രട്ടറി ജിജി പോത്തൻ ഉദ്ഘാടനം ചെയ്തു. സി.ഐ.ടി.യു ഏരിയാ ജോയിന്റ് സെക്രട്ടറി രഞ്ജി രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.