കുഴിമറ്റം: കാട്ടുപറമ്പിൽ കുടുംബസംഗമവും രണ്ടാമത് വാർഷികവും 14ന് രാവിലെ 10ന് മില്ലുകവല കാട്ടുപറമ്പിൽ പുരയിടത്തിൽ നടക്കും. പൊതുയോഗം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. കെ.എ സുനിൽകുമാർ അദ്ധ്യക്ഷത വഹിക്കും. പി.കെ കൃഷ്ണൻ, ഇ.കെ രാജു എന്നിവർ പങ്കെടുക്കും. തുടർന്ന്, മുതിർന്ന അംഗങ്ങളെ ആദരിക്കലും വിദ്യാഭ്യാസ അവാർഡ് വിതരണവും. 11.30ന് അയ്മനം ജയചന്ദ്രൻ പ്രഭാഷണം നടത്തും. കെ.കെ വിജയൻ സ്വാഗതവും കെ.കെ രാജേന്ദ്ര പ്രസാദ് നന്ദിയും പറയും. തുടർന്ന് കലാകായിക പരിപാടികൾ.