ഉഴവൂർ: സെന്റ് സ്റ്റീഫൻസ് കോളേജിൽ 15 മുതൽ 19 വരെ വോളിബോൾ,ഫുട്‌ബോൾ,ബാഡ്മിന്റൺ ഇന്റർകോളേജിയേറ്റ് മത്സരങ്ങൾ നടക്കും. മത്സരങ്ങളുടെ ഉദ്ഘാടനം കേന്ദ്രമന്ത്രി ജോർജ് കുര്യൻ 15ന് രാവിലെ 9.30ന് കോളേജ് ഇൻഡോർ സ്റ്റേഡിയത്തിൽ നിർവഹിക്കും. കോളേജ് മാനേജർ ഫാ.അബ്രഹാം പറമ്പേട്ട് അദ്ധ്യക്ഷത വഹിക്കും. പാലാ ഡിവൈ.എസ്.പി കെ.സദൻ സംസാരിക്കും.
മഹാത്മാഗാന്ധി, കേരള, കാലിക്കറ്റ്, കണ്ണൂർ യൂണിവേഴ്സിറ്റികളിലെ മികച്ച പുരുഷവനിത ടീമുകൾ ടൂർണമെന്റിൽ പങ്കെടുക്കും. വോളിബോൾ മത്സരങ്ങളുടെ സമാപനം 17ന് രാവിലെ 11നും ഫുട്‌ബോൾ,ബാഡ്മിന്റൺ മത്സരങ്ങളുടെ സമാപനം 19ന് രാവിലെ 10.30 നും നടക്കുമെന്ന് കോളേജ് പ്രിൻസിപ്പൽ ഡോ.സിൻസി ജോസഫ്, വൈസ് പ്രിൻസിപ്പൽ ഡോ.തോമസ് കെ.സി, ടൂർണമെന്റ് കൺവീനർ ക്യാപ്റ്റൻ ജെയ്സ് കുര്യൻ, സെക്രട്ടറി ഡോ.മാത്യൂസ് എബ്രഹാം, അഭിഷേക് തോമസ്, നിഖിൽ മോഹൻ എന്നിവർ പത്ര സമ്മേളനത്തിൽ അറിയിച്ചു.