കുര്യനാട്: എസ്.എൻ.ഡി.പി യോഗം 3321ാം നമ്പർ കുര്യനാട് ശാഖയിലെ ശ്രീനാരായണ ഗുരുദേവ പ്രതിഷ്ഠയുടെ 23ാമത് വാർഷികം ഇന്ന് നടക്കും. പുലർച്ചെ ഗണപതിഹോമം, വിഷ്ണു സൂക്താർച്ചന, ഗുരുപുഷ്പാഞ്ജലി, ഗുരുപൂജ, കലശാഭിഷേകം. രാവിലെ 10ന് നടക്കുന്ന പ്രതിഷ്ഠാ വാർഷിക സമ്മേളനം കടുത്തുരുത്തി യൂണിയൻ പ്രസിഡന്റ് എ.ഡി പ്രസാദ് ആരിശേരി ഉദ്ഘാടനം ചെയ്യും യൂണിയൻ സെക്രട്ടറി സി.എം ബാബു അദ്ധ്യക്ഷത വഹിക്കും. യൂണിയൻ വൈസ് പ്രസിഡന്റ് കെ.എസ് കിഷോർകുമാർ, യോഗം ബോർഡ് മെമ്പർ ടി.സി ബൈജു, യൂത്ത്മൂവ്‌മെന്റ് കേന്ദ്രസമിതി വൈസ് പ്രസിഡന്റ് സജീഷ് മണലേൽ എന്നിവർ പ്രസംഗിക്കും.