കോട്ടയം: നെഹ്രു ട്രോഫി ഫൈനലിലെ തർക്കത്തിൽ ജൂറി ഓഫ് അപ്പീൽ കമ്മിറ്റി തീരുമാനമെടുത്തതോടെ ചാമ്പ്യൻസ് ബോട്ട് ലീഗിൽ മാറ്റുരയ്ക്കാൻ കോട്ടയം ജില്ലയിൽ നിന്ന് മൂന്ന് ചുണ്ടനുകൾ ഉണ്ടാകുമെന്ന് ഉറപ്പായി. നെഹ്റു ട്രോഫിയിൽ 1 മുതൽ 9 വരെ സ്ഥാനത്തുള്ള ചുണ്ടനുകൾക്കാണ് സി.ബി.എല്ലിൽ പങ്കെടുക്കാൻ അനുമതി നെഹ്റു ട്രോഫി ജേതാവായ വീയപുരത്തിന് പുറമേ നടുഭാഗം,മേൽപാടം, നിരണം,​ പായിപ്പാട്, നടുവിലേപ്പറമ്പൻ,​ കാരിച്ചാൽ,ചെറുതന, ചമ്പക്കുളം ചുണ്ടനുകൾക്കാണ് സി.ബി.എല്ലിൽ പങ്കെടുക്കാൻ യോഗ്യത. പായിപ്പാട്,​ നടുവിലേപ്പറമ്പൻ,​ചമ്പക്കുളം ചുണ്ടനുകളിലാണ് ജില്ലയിൽ നിന്നുള്ള ടീമുകൾ തുഴയെറിയുന്നത്.