jos-k

കോട്ടയം: ജനവാസ മേഖലകളിൽ ഇറങ്ങുന്ന അക്രമകാരികളായ വന്യമൃഗങ്ങളെ കൊല്ലാൻ അനുമതി നൽകുന്ന നിയമനിർമ്മാണത്തിലേക്ക് സംസ്ഥാനം കടക്കുന്നത് കേരള കോൺഗ്രസ് (എം) നടത്തിയ പോരാട്ടങ്ങളുടെ വിജയമാണെന്ന് ജോസ് കെ മാണി എം.പി. അതിരൂക്ഷമായ വന്യജീവി ആക്രമണങ്ങൾ മൂലം കേരളത്തിലെ വനാതിർത്തി പങ്കിടുന്ന ജനവാസ മേഖലകളിൽ ജനജീവിതം സ്തംഭിച്ചിരിക്കുകയാണ്. വന്യജീവി ആക്രമണങ്ങൾ ഉണ്ടാകുമ്പോൾ പെട്ടെന്ന് തീരുമാനം എടുത്ത് നടപ്പാക്കാൻ കഴിയാത്തത് മൂലം വലിയ നാശനഷ്ടങ്ങളാണ് സംഭവിക്കുന്നത്. ഇതിനെല്ലാം പരിഹാരമാണ് ഇപ്പോൾ സംസ്ഥാന സർക്കാർ മുൻകൈയെടുത്ത് ചെയ്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.