വല്യാട്: എസ്.എൻ.ഡി.പി യോഗം 34ാം നമ്പർ വല്യാട് ശാഖയിലെ ബോധാനന്ദ സ്വാമി കുടുംബയൂണിറ്റിന്റെ വാർഷിക പൊതുയോഗം ഇന്ന് രാവിലെ 10ന് വാസവൻ നടുക്കളത്തിലിന്റെ വസതിയിൽ നടക്കും. തുടർന്ന് രജനി അനിൽ അയ്മനം പ്രഭാഷണം നടത്തും. സമ്മേളനം ശാഖാ സെക്രട്ടറി കെ.ടി റെജി ഉദ്ഘാടനം ചെയ്യും. കൺവീനർ മണലിപ്പറമ്പിൽ ബിനു അദ്ധ്യക്ഷത വഹിക്കും. കമ്മിററി അംഗങ്ങളായ കെ.വി സതീശൻ, സനോജ്, ഹരീഷ് ബാബു, കെ.സാബു എന്നിവർ പങ്കെടുക്കും. ജോയിന്റ് കൺവീനർ പ്രിയ സജീവ നന്ദി പറയും. തുടർന്ന് സമൂഹസദ്യ. ഉച്ചകഴിഞ്ഞ് രണ്ടിന് ശിവലിംഗദാ സ്വാമി കുടുംബയൂണിറ്റിന്റെ യോഗം ശശിധരൻ ചുങ്കത്തുമാലിയുടെ വസതിയിൽ നടക്കും. സമ്മേളനം ശാഖാ വൈസ് പ്രസിഡന്റ് പി.ഡി സഹദേവൻ ഉദ്ഘാടനം ചെയ്യും. കൺവീനർ ബിന്ദു ഷിബി അദ്ധ്യക്ഷത വഹിക്കും. കമ്മിറ്റി അംഗങ്ങളായ പ്രദീപ് കുമാർ, കുഞ്ഞുമോൻ, ശരത്, പവിത്രൻ എന്നിവർ പങ്കെടുക്കും. ജോയിന്റ് കൺവീനർ അമ്പിളി ഷാജി നന്ദി പറയും.