വാലടി : ബസ് കാത്തുനിന്നാലും വരില്ല, പരാതി പറഞ്ഞ് യാത്രികർ സഹികെട്ടു. കുമരങ്കരി - കുന്നംങ്കരി റൂട്ടിലെ യാത്രാദുരിതം എന്ന് തീരുമെന്ന് ചോദിച്ചാൽ അധികൃതരും കൈമലർത്തും. ചങ്ങനാശേരി കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ നിന്ന് പറാൽ, കുമരങ്കരി വഴി അഞ്ച് സർവീസാണുള്ളത്. രാവിലെ 7.30 നും 8.20 നും ചങ്ങനാശേരിയിൽ നിന്ന് പുറപ്പെടുന്ന ബസ് ചന്ത റോഡിലെ തിരക്കിൽപ്പെടുന്നതിനാൽ സമയകൃത്യത പാലിയ്ക്കാൻ കഴിയില്ലെന്ന് ജീവനക്കാർ പറയുന്നു. രാവിലെ 8.20 ന് പുറപ്പെടുന്ന ബസ് കുമരങ്കരിയിൽ 9.30ന് ശേഷമാണ് മിക്ക ദിവസങ്ങളിലും എത്തുന്നത്. ബസ് വൈകി വരുന്നതിനാൽ കിടങ്ങറ ഗവ.ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർത്ഥികളാണ് ഏറെ ബുദ്ധിമുട്ടിലാകുന്നത്.

സർവീസ് മുടക്കവും പതിവ്

ഉച്ചയ്ക്ക് 12.30 നുള്ള സർവീസ് മിക്ക ദിവസങ്ങളിലും മുടക്കുന്നതായി യാത്രക്കാർ പരാതിപ്പെട്ടെങ്കിലും നടപടിയില്ല. പറാൽ റോഡിൽ നിന്ന് ചന്തയിലേക്ക് പ്രവേശിയ്ക്കുന്നടത്തുള്ള ഓട്ടോസ്റ്റാൻഡ് മാറ്റിയാൽ ഗതാഗത തടസത്തിന് പരിഹാരമാകും. കഴിഞ്ഞ ദിവസം കാവലത്ത് നിന്ന് രോഗിയുമായി വന്ന ആംബുലൻസ് ഗതാഗത കുരുക്കിൽ അകപ്പെട്ടിരുന്നു.

''കെ.എസ്.ആർ.ടി.സി സർവീസ് മാത്രം ആശ്രയിക്കുന്ന വിദ്യാർത്ഥികളടക്കമുള്ളവരുടെ യാത്രാ ക്ലേശം പരിഹരിക്കാൻ അധികൃതർ തയ്യാറാകണം. കൃത്യമസയത്ത് കുട്ടികൾക്ക് സ്കൂളിൽ എത്താനാകുന്നില്ല.

രക്ഷിതാക്കൾ