പാലാ: എസ്.എൻ.ഡി.പി യോഗം പാലാ തെക്കേക്കര 3386ാം നമ്പർ ശാഖാ ഗുരുമന്ദിരത്തിൽ പ്രതിഷ്ഠാ മഹോത്സവം ആഘോഷിച്ചു. രാവിലെ പറവൂർ രാകേഷ് തന്ത്രിയുടെ മുഖ്യകാർമ്മികത്വത്തിൽ അഷ്ടദ്രവ്യ മഹാഗണപതിഹോമം നടന്നു. ബിബിൻ ഷാൻ പ്രഭാഷണം നടത്തി. മഹാപ്രസാദമൂട്ടും നടത്തി. പരിപാടികൾക്ക് ജയകുമാർ ആരീപറമ്പിൽ, ജോഷി പരമല, ഷിബു കല്ലറയ്ക്കൽ എന്നിവർ നേതൃത്വം നൽകി.