വൈക്കം: വൈക്കത്ത് എൻ.എസ്.എസിന്റെ ശക്തി വിളിച്ചറിയിച്ച് നടന്ന സാംസ്‌കാരിക ഘോഷയാത്രയിൽ ആയിരങ്ങൾ പങ്കെടുത്തു.
വൈക്കം താലൂക്ക് എൻ.എസ് എസ് യൂണിയന്റെ നേതൃത്വത്തിൽ ഒരു വർഷമായി നടത്തിവരുന്ന മന്നം നവോത്ഥാന സൂര്യൻ എന്ന പരിപാടിയുടെ സമാപനവും നവതി ആഘോഷങ്ങളുടെ ആരംഭവും കുറിച്ചാണ് മഹാസമ്മേളന ഘോഷയാത്ര നടന്നത്. യൂണിയൻ ചെയർമാൻ പി.ജി.എം നായർ കാരിക്കോട്,വൈസ് ചെയർമാൻ വേണുഗോപാൽ, സെക്രട്ടറി അഖിൽ ആർ. നായർ എന്നിവർ നേതൃത്വം നല്കി.
എൻ.എസ്.എസ് വൈസ് പ്രസിഡന്റ് എം.സംഗീത് കുമാർ സമ്മേളനം ഉദ്ഘാടനം ചെയ്തു. യൂണിയൻ ചെയർമാൻ പി.ജി.എം നായർ കാരിക്കോട് അദ്ധ്യക്ഷനായിരുന്നു. എൻ.എസ്.എസ് സെക്രട്ടറി ഹരികുമാർ കോയിക്കൽ, ഡയറക്ടർ ബോർഡ് അംഗം ഇലഞ്ഞിയിൽ രാധാകൃഷ്ണൻ ,രജിസ്ട്രാർ വി.വി ശശിധരൻ നായർ തുടങ്ങിയവർ പ്രസംഗിച്ചു.
ചിത്രം
വൈക്കം താലൂക്ക് എൻ.എസ്.എസ് യൂണിയൻ സംഘടിപ്പിച്ച നായർ മഹാസമ്മേളനത്തോടനുബന്ധിച്ച് നടന്ന സാംസ്‌കാരിക ഘോഷയാത്ര