ഏറ്റുമാനൂർ: ഗുരുധർമ്മ പ്രചരണ സഭ ഏറ്റുമാനൂർ നിയോജക മണ്ഡലം കൺവെൻഷൻ ഇന്ന് രാവിലെ 10 ന് കുമരകം ചൂളഭാഗം സഭാ ഹാളിൽ നടക്കും. ജില്ലാ പ്രസിഡന്റ് ആർ.സലിംകുമാർ അദ്ധ്യക്ഷത വഹിക്കും. ജില്ലാ സെക്രട്ടറി സി.എം വിജയൻ റിപ്പോർട്ട് അവതരിപ്പിക്കും. അനിരുദ്ധൻ, വി.ഡി തമ്പി, ഷിബു മൂലേടം, പൂഞ്ഞാർ മോഹനൻ തുടങ്ങിയവർ പങ്കെടുക്കും.