ncps

ചങ്ങനാശേരി : കുട്ടനാട്ടിലെ നെൽകർഷകർക്ക് നൽകാനുള്ള പണം അടിയന്തരമായി കൊടുത്തുതീർത്ത് കർഷകരുടെ ദുരിതത്തിന് പരിഹാരം കാണണമെന്ന് എൻ.സി.പി.എസ് ചങ്ങനാശേരി ബ്ലോക്ക് കൺവെൻഷൻ ആവശ്യപ്പെട്ടു. യോഗം ജില്ലാ പ്രസിഡന്റ് ബെന്നി മൈലാടൂർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് കെ.എസ് സോമനാഥ് അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ അഡ്വ.സതീഷ് തെങ്ങന്താനം, അഡ്വ. ജ്യോതി മാത്യു നെടിയകാലപറമ്പിൽ, ബാബു ടി.തോമസ്, ദേവദാസ്, അഡ്വ.ജയപ്രകാശ് നാരായണൻ, രാജൻ മന്ദിരം, രാജപ്പൻ, ഷിജു അനിയൻകുഞ്ഞ് എന്നിവർ പങ്കെടുത്തു.