
അയ്മനം : പരസ്പരം വായനക്കൂട്ടത്തിന്റെയും അയ്മനം വില്ലേജ് സർവ്വീസ് സഹകരണ ബാങ്ക് ലൈബ്രറി ആൻഡ് റീഡിംഗ് റൂമിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ഓണോത്സവം നടന്നു. അയ്മനം പി.ജെ.എം.യു.പി.സ്‌കൂളിൽ നടന്ന സമ്മേളനം ജില്ലാ ലൈബ്രറി കൗൺസിൽ ജോയിന്റ് സെക്രട്ടറി ബി.ശശികുമാർ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് ഒ.ആർ പ്രദീപ്കുമാർ അദ്ധ്യക്ഷത വഹിച്ചു. പി.ആർ ഹരിലാൽ ഓണസന്ദേശം നൽകി. ആർ.പ്രമോദ് ചന്ദ്രൻ, ജി. പ്രസാദ്, ഔസേഫ് ചിറ്റക്കാട് എന്നിവർ പങ്കെടുത്തു. കഥ കവിത അരങ്ങും സമാപന സമ്മേളനവും ഡോ.വി.ആശാലത ഉദ്ഘാടനം ചെയ്തു. കെ.കെ ഷാജിമോൻ ആശംസ പറഞ്ഞു.