
ചങ്ങനാശേരി : സീനിയർ സിറ്റിസൺസ് ഫോറം ഓണാഘോഷം ഫെഡറേഷൻ ഒഫ് സീനിയർ സിറ്റിസൺസ് ജില്ലാ പ്രസിഡന്റ് കെ.എൻ സോമദാസൻ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി പി.എം അൻസാരി, സംസ്ഥാന കൗൺസിലംഗങ്ങളായ പി.കെ ബാലകൃഷ്ണകുറുപ്പ്, ടി.ഇന്ദിരാദേവി, ജയിംസ് മണിമല, ദേവസ്യ മുളവന, വി.എസ് ശശികുമാർ, ജോസ് മാത്യു, ചാക്കോ, പി.എ സാലി എന്നിവർ പങ്കെടുത്തു. തുടർന്ന് ഫോറം അംഗങ്ങളായ പി.എസ് ബാബു, യുമനാ മാധവൻ പിള്ള, ശ്യാമളാ ദേവി എന്നിവർ പരിപാടികൾ അവതരിപ്പിച്ചു.