പാലാ: പാലായിൽ വിവിധ ബാലഗോകുലങ്ങളുടെ ആഭിമുഖ്യത്തിൽ ശോഭായാത്രകൾ നടന്നു. ഇടയാറ്റ് ബാലഗണപതിക്ഷേത്രം, പന്ത്രണ്ടാംമൈൽ നരസിംഹസ്വാമി ക്ഷേത്രം, മുരിക്കുംപുഴ ദേവീക്ഷേത്രം, കടപ്പാട്ടൂർ മഹാദേവക്ഷേത്രം, ളാലം മഹാദേവക്ഷേത്രം, പോണാട് ഭഗവതി ക്ഷേത്രം, കരൂർ, പാറപ്പള്ളി ഗരുഡത്തുമന ശ്രീധർമ്മശാസ്താക്ഷേത്രം, ചെത്തിമറ്റം പുതിയകാവ് ദേവീക്ഷേത്രം എന്നിവിടങ്ങളിൽ നിന്നുള്ള ശോഭായാത്രകൾ പാലാ മഹാറാണി കവലയിൽ സംഗമിച്ച് മഹാശോഭായാത്രയായി നഗരംചുറ്റി വൈകിട്ട് മുരിക്കുംപുഴ ദേവീക്ഷേത്രത്തിലെ ശ്രീകൃഷ്ണസ്വാമി ക്ഷേത്രാങ്കണത്തിൽ സമാപിച്ചു. തുടർന്ന് ഉറിയടി, പാൽപായസ വിതരണം,
ഗോപികാനൃത്തം എന്നിവ നടന്നു.
ശോഭായാത്രകൾക്ക് ബാലഗോകുലം ജില്ലാസമിതിയംഗം റ്റി.എൻ.രഘു ഇടയാറ്റ്, പ്രശാന്ത് കടപ്പാട്ടൂർ, മിഥുൻ കൃഷ്ണ, വിവിധ സ്ഥലങ്ങളിലെ കൺവീനർമാരായ വി.സി. ചന്ദ്രൻ, മായാ മോഹൻ, വിനോദ് പുന്നമറ്റം, സുധീർ കമലാനിവാസ്, ജിലു കല്ലറയ്ക്കതാഴെ, കെ.എസ്.ഗിരീഷ്, അഭിലാഷ് രാജ്, കെ.എം.പ്രസീത്, സുനീഷ് വെള്ളാപ്പാട്, സതീഷ്‌കുമാർ, കണ്ണൻ ചെത്തിമറ്റം,
എം.ആർ.ബിനു, എം.ആർ.രാജേഷ്, ടി.പി.ഷാജി, വിനോദ് പോണാട്, സുര്യൻ വെള്ളിയേപ്പള്ളി
തുടങ്ങിയവർ നേതൃത്വം നൽകി.
നെച്ചിപ്പുഴൂർ ശ്രീഭദ്രാ ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തിൽ ജൻമാഷ്ടമി ആഘോഷങ്ങൾ നടത്തി. കെ.പി.എം.എസ് മീനച്ചിൽ യൂണിയൻ ട്രഷറർ സന്തോഷ് കൊട്ടാരം പതാക കൈമാറി ഉദ്ഘാടനം ചെയ്തു. ക്ഷേത്ര സന്നിധിയിൽ നാരായണീയ പാരായണം, പ്രസാദ വിതരണം, ഉറിയടി, ഗോപികാ നൃത്തം എന്നിവ ഉണ്ടായിരുന്നു. ഭാരതീയ വിദ്യാനികേതൻ സംസ്ഥാന ഉപാദ്ധ്യക്ഷ ലളിതാംബിക സന്ദേശം നൽകി.
ഐങ്കൊമ്പ് പാറേക്കാവ്, ഏഴാച്ചേരി ആശ്രമം, കൊല്ലപ്പള്ളി എന്നിവിടങ്ങളിലും ശ്രീകൃഷ്ണ ജയന്തി ശോഭായാത്ര നടന്നു.