കുറിച്ചി: ബാല്യത്തിലേയും കൗമാരത്തിലേയും ഓർമകൾ ഓടിയെത്തുന്ന ഉത്സവമേളമാണ് ഓണമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ പറഞ്ഞു. കുറിച്ചി കെ.എൻ.എം പബ്ലിക് ലൈബ്രറി ഓണാഘോഷത്തോടനുബന്ധിച്ച് നടത്തിയ സാംസ്‌ക്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലൈബ്രറി പ്രസിഡന്റ് ടി.എസ് സലിം അദ്ധ്യക്ഷത വഹിച്ചു. മത്സരത്തിൽ പങ്കെടുത്ത് വിജയികളായവർക്ക് ജില്ലാ പഞ്ചായത്ത് ഡിവിഷൻ അംഗം പി.കെ വൈശാഖ് സമ്മാനദാനം നടത്തി. റിട്ട.പ്രിൻസിപ്പാൾ ഡോ.മാത്യു കുര്യൻ, എൻ.ഡി ബാലകൃഷ്ണൻ, ഗ്രാമപഞ്ചായത്തംഗം പ്രശാന്ത് മനന്താനം, പി.പി മോഹനൻ, സുജാത ബിജു, മിനി തോമസ്, സുരേന്ദ്രൻ സുരഭി,പി.ആർ ബാലകൃഷ്ണപിള്ള, നിജു വാണിയപുരയ്ക്കൽ, പി.എസ് കൃഷ്ണൻകുട്ടി, രാജൻ ചാക്കോ, ഹരിദേവ്, ജയവർദ്ധൻ,കെ.എൽ ലളിതമ്മ എന്നിവർ ഓണസന്ദേശം നൽകി.