പാലാ: അൽഫോൻസാ കോളേജ് കെമിസ്ട്രി വിഭാഗത്തിന്റെ 1967 മുതൽ 2025 വരെയുള്ള ബാച്ചുകളിലെ വിദ്യാർത്ഥിനികളുടെ മഹാസംഗമം കോളേജ് ഓഡിറ്റോറിയത്തിൽ നടത്തി. കോളേജ് പ്രിൻസിപ്പൽ ഡോ.സിസ്റ്റർ മിനിമോൾ മാത്യുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനം റിട്ട.ഡി.ജി.പി ഡോ. ബി.സന്ധ്യ ഉദ്ഘാടനം ചെയ്തു. കെമിസ്ട്രി വിഭാഗത്തിൽ നിന്ന് വിരമിച്ച അദ്ധ്യാപകരെ ആദരിച്ചു. ഡോ.തങ്കമ്മ, ഡോ.ലൂസി മാത്യു എന്നിവരുടെ പേരിൽ ആരംഭിക്കുന്ന എൻഡോവ്‌മെന്റ്കളുടെ ഉദ്ഘാടനവും നടന്നു. ഡോ. സിസ്റ്റർ ജില്ലി ജെയിംസ് സ്വാഗതം പറഞ്ഞു.