ചങ്ങനാശേരി: കേരള കോൺഗ്രസ് വാഴപ്പള്ളി മണ്ഡലം കൺവൻഷൻ നാളെ വൈകുന്നേരം 4.30ന് കുരിശുമ്മൂട്ടിൽ നടക്കും. കേരള കോൺഗ്രസ് വർക്കിംഗ് ചെയർമാൻ പി.സി തോമസ് ഉദ്ഘാടനം ചെയ്യും. മണ്ഡലം പ്രസിഡന്റ് ബിനു മൂലയിൽ അദ്ധ്യക്ഷത വഹിക്കും. പാർട്ടി സംസ്ഥാന, ജില്ലാ, നിയോജകമണ്ഡലംതല നേതാക്കൾ സംസാരിക്കുന്നതാണെന്ന് കൺവീനർമാരായ ജസ്റ്റിൻ പാലത്തിങ്കൽ, അഭിലാഷ് വർഗീസ് എന്നിവർ അറിയിച്ചു.