residnce

ചങ്ങനാശേരി : റസിഡന്റ്‌സ് അസോസിയേഷൻ താലൂക്ക് സമിതി സംഘടിപ്പിച്ച ഓണാഘോഷവും മതമൈത്രീ കുടുംബ സംഗമവും കൊടിക്കുന്നിൽ സുരേഷ് എം.പി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സാലി അനൂബ് അദ്ധ്യക്ഷത വഹിച്ചു. പ്രത്യാശ ഡയറക്ടർ ഫാ.സെബാസ്റ്റ്യൻ പുന്നശ്ശേരി, എസ്.എൻ.ഡി.പി യോഗം ചങ്ങനാശേരി യൂണിയൻ പ്രസിഡന്റ് ഗിരീഷ് കോനാട്ട്, പുതുർ പള്ളി ഇമാം ഷിഫാർ കൗസരി എന്നിവർ മതമൈത്രീ സന്ദേശം നൽകി. വൈസ് പ്രസിഡന്റ് ശ്രീനിവാസൻ കക്കുഴി, ജി.ലക്ഷ്മണൻ, സിബിച്ചൻ പ്ലാമൂട്ടിൽ, ജസ്റ്റിൻ ബ്രൂസ്, മധുര സലീം, കെ.ജെ ജയിംസ്, പി.ടി തോമസ്, നിസാം യൂസഫ്, നന്ദ കിഷോർ, പി.കെ പ്രസാദ് എന്നിവർ പങ്കെടുത്തു. ഉന്നതവിജയം നേടിയവരെയും, വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവരെയും ആദരിച്ചു.