ഏറ്റുമാനൂർ: ഗുരുധർമ്മ പ്രചരണ സഭ ഏറ്റുമാനൂർ മണ്ഡലം പ്രവർത്തക കൺവൻഷൻ ചീഫ് കോ-ഓർഡിനേറ്റർ സത്യൻ പന്തത്തല ഉദ്ഘാടനം ചെയ്തു. സഭ ജില്ലാ പ്രസിഡന്റ് ആർ.സലിംകുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ നേതാക്കളായ അനിരുദ്ധൻ, വി.ഡി തമ്പി, ഷിബു മൂലേടം, ശൈലജ പൊന്നപ്പൻ, കെ.കെ സരളപ്പൻ, രാഘവൻ എന്നിവർ പങ്കെടുത്തു.
ഭാരവാഹികളായി സി.കെ വിശ്വൻ ആറ്റുചിറ (പ്രസിഡൻ്), സലിമോൻ മുണ്ടുചിറ, പ്രസാദ് ആലഞ്ചേരി (വൈസ് പ്രസിഡന്റുമാർ), ശശി കൊച്ചുകുളം ( ജോയിന്റ് സെക്രട്ടറി), കെ.ജി മോഹനൻ ( ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.