വൈക്കം : ഗുരുദേവജയന്തി പ്രമാണിച്ച് ആലുവ അദ്വൈതാശ്രമ വളപ്പിൽ സ്ഥാപിച്ചിരുന്ന ബോർഡും, പീതപതാകകളും നശിപ്പിച്ച സംഭവത്തിൽ ഗുരുധർമ്മ പ്രചരണ സഭ വൈക്കം മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. കുറ്റക്കാർക്കെതിരെ മാതൃകാപരമായ നടപടി സ്വീകരിച്ചില്ലെങ്കിൽ ആലുവ മുനിസിപ്പാലി​റ്റിക്ക് മുന്നിൽ സമരപരിപാടികൾ നടത്താൻ യോഗം തീരുമാനിച്ചു. സഭ കേന്ദ്രസമിതി അംഗം പി.കമലാസനൻ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി ഉമേഷ് കാരയിൽ, ഷിബു അറക്കൽ, ഷാജി ചക്കനാട്ട്, ഷൈലജ ധരണിയിൽ, രജിമോൾ ജയൻ എന്നിവർ സംസാരിച്ചു.