മറിയപ്പള്ളി: എസ്.എൻ.ഡി.പി യോഗം 26-ാം നമ്പർ മറിയപ്പള്ളി ശാഖയിൽ ഗുരുദേവ സമാധി ദിനാചരണം 21 ന് നടക്കും. ഉപവാസം, സമൂഹപ്രാർത്ഥന, പ്രഭാഷണം, ഗുരുപൂജ, പ്രസാദവിതരണം, പൂമൂടൽ എന്നിവയുണ്ട്. രാവിലെ 11 ന് മനോജ് കാവുങ്കൽ ചേർത്തല മഹാസമാധി പ്രഭാഷണം നടത്തും. 1 ന് മഹാസമാധി സന്ദേശം, സമാധി സദ്യയുടെ ഉദ്ഘാടനം ചിങ്ങവനം എസ്.എച്ച്.ഒ വി.എസ് അനിൽകുമാർ നിർവഹിക്കും. 18 മുതൽ 25 വരെ ബോധാനന്ദസ്വാമി അനുസ്മരണം. ശാഖാ യോഗത്തിന്റെയും കൃതിപഠനക്ലാസിന്റെയും ശ്രീനാരായണ പ്രാർത്ഥനാ യോഗത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ പ്രഥമ ശ്രീനാരായണ പ്രഭാഷണ പരമ്പര നടക്കും. 18 ന് രാത്രി 7ന് ഷാജൻ മഠത്തിക്കളം, 19 ന് രാത്രി 7ന് അജിത്ത് സി.മോഹൻ, 20 ന് ഇന്ദിര രഘുനാഥ് പാക്കിൽ, മിനിമോൾ മണിപ്പുഴ, 22 ന് ആശ ദീപു, സുനിത ബിജു, 23 ന് സജിത ജയകുമാർ, സ്വപ്ന പ്രദീപ്, 24 ന് ആശ ബിജു, ശ്രീലത ജയകുമാർ എന്നിവർ പ്രഭാഷണം നടത്തും. 25 ന് സാബു മണർകാട് ബോധാനന്ദ സ്വാമി അനുസ്മരണം നടത്തും.