വൈക്കം : മൂത്തേടുത്തുകാവ് പയറുകാട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ നടത്തിയ സപ്താഹ യജ്ഞത്തിന്റെ സമർപ്പണ ചടങ്ങ് യജ്ഞാചാര്യൻ വെൺമണി പരമേശ്വരൻ നമ്പൂതിരി നിർവഹിച്ചു. യജഞാചാര്യൻ പളളത്തടുക്കം അജിത്ത് നമ്പൂതിരി, ക്ഷേത്രം മുഖ്യകാര്യദർശി എ.ജി വാസുദേവൻ നമ്പൂതിരി, മേൽശാന്തി എ.ജി ഗോവിന്ദൻ നമ്പൂതിരി എന്നിവർ സഹകാർമ്മികരായിരുന്നു. ആനത്താനത്ത് ബാലചന്ദ്രൻ നമ്പൂതിരി, മാനേജർ സാഗർകുമാർ, പത്മനാഭൻ ആലുവ, എസ്. ഉദയകുമാർ, പത്മാകൃഷ്ണൻ ഹൈദരാബാദ്, ഹരിപ്രിയ ഹൈദരാബാദ്, പ്രദീപ്കുമാർ ചെമ്പ് എന്നിവർ നേതൃത്വം നൽകി.