s-biju
വൈക്കം താലൂക്ക് ഫാമിംഗ് ആൻഡ് മാർക്ക​റ്റിംഗ് സഹകരണ സംഘം തുടങ്ങിയ തൊഴിൽ സംരംഭമായ ഡ്രൈ ക്ലീൻ യൂണി​റ്റ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ബിജു ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: വൈക്കം താലൂക്ക് ഫാമിംഗ് ആൻഡ് മാർക്ക​റ്റിംഗ് സഹകരണ സംഘത്തിന്റെ നേതൃത്വത്തിൽ പുതിയ തൊഴിൽ പദ്ധതിയായ ക്ലീൻ 24 പ്രൊഫഷണൽ ഡ്രൈ ക്ലീൻ സ്​റ്റുഡിയോയുടെ പ്രവർത്തനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ബിജു ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് അഡ്വ. എം.എസ്. കലേഷ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗർ മുഖ്യപ്രഭാഷണം നടത്തി. എ.ആർ. ഓഫീസ് അസി. ഡയറക്ടർ സി.എസ്. പ്രിയ പദ്ധതിയുടെ സ്വിച്ച് ഓൺ കർമ്മം നടത്തി. സംഘം മുൻ പ്രസിഡന്റ് പി. സോമൻപിളള പദ്ധതി വിശദ്ദീകരണം നടത്തി.