k-babu

വൈക്കം: എസ്.എൻ.ഡി.പി യോഗം 127ാം നമ്പർ പടിഞ്ഞാറെക്കര ശാഖാ നിർമ്മിക്കുന്ന തുറുവേലിക്കുന്ന് ധ്രുവപുരം ശ്രീമഹാദേവക്ഷേത്രത്തിന്റെ തിടപ്പള്ളിയുടെ കട്ടിളവയ്പ്പ് ചടങ്ങ് ജെന്റിൽമാൻ ചി​റ്റ്സ് മാനേജിംഗ് ഡയറക്ടർ കെ. ബാബു നിർവഹിച്ചു. ദേവിക്ഷേത്രത്തിന്റെ സോപാനം വയ്ക്കൽ ശാഖാ പ്രസിഡന്റ് കെ. ദിവാകരനും, വലിയ ബലിക്കൽപുരയുടെ തളക്കൽ പാകൽ ശാഖാ സെക്രട്ടറി കെ.ജി. രാമചന്ദ്രനും നിർവഹിച്ചു. മേൽശാന്തി സിബിൻ ശാന്തി മുഖ്യകാർമ്മികനായിരുന്നു. യൂണിയൻ കൗൺസിലർ ടി.എസ്. സെൻ സുഗുണൻ, ക്ഷേത്ര നിർമ്മാണ കമ്മി​റ്റി കൺവീനർ കെ. രാധാകൃഷ്ണൻ, ഭാരവാഹികളായ ഡി.ഷിബു, പി.എസ്. അജീഷ്, വനിതാസംഘം പ്രസിഡന്റ് സിനി രവി, സെക്രട്ടറി ദിവ്യ ബിജു, യൂത്ത്മൂവ്‌മെന്റ് പ്രസിഡന്റ് സി.ബി. ലിപീഷ് എന്നിവർ പങ്കെടുത്തു.