കോട്ടയം : തിരുഹൃദയസമാജം നാടിന്റെ ഹൃദയത്തുടിപ്പാണെന്ന് കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാർ മാത്യു മൂലക്കാട്ട് പറഞ്ഞു. 1925ൽ സ്ഥാപിതമായ കിഴക്കേ നട്ടാശ്ശേരി തിരുഹൃദയസമാജത്തിന്റെ ശതാബ്ദി ആഘോഷങ്ങളുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കൃതജ്ഞതാ ദിവ്യബലിയും, ശതാബ്ദി സ്മാരക മന്ദിരത്തിന്റെ വെഞ്ചരിപ്പും നടന്നു. തിരുഹൃദയസമാജം പ്രസിഡന്റ് കെ ജെ ജോസഫ് കൊച്ചുപാലത്താനത്ത് അദ്ധ്യക്ഷത വഹിച്ചു. ഫാ.ഷൈജു കല്ലുവെട്ടാംകുഴി അനുഗ്രഹ പ്രഭാഷണം നടത്തി. ഫാ.ഡോ.തോമസ് പുതിയകുന്നേൽ, ഫാ.ഡോ.മാത്യു കുരിയത്തറ, ജോസ് ജെ.മറ്റത്തിൽ എന്നിവർ ശതാബ്ദി സന്ദേശം നൽകി. സെക്രട്ടറി ബെന്നി മാളിയേക്കമറ്റം ശതാബ്ദി റിപ്പോർട്ട് അവതരിപ്പിച്ചു. ജനറൽ കൺവീനർ ജോയി മണപ്പള്ളിൽ ശതാബ്ദി ഗിഫ്റ്റ് വിതരണം നടത്തി. സിബി തച്ചിരിക്കമാലിൽ, സിബി കൊട്ടിപ്പള്ളിൽ, ജോബി കൊച്ചുപാലത്താനം, ഡോ.ജെയ്‌സൺ ഫിലിപ്പ് ആലപ്പാട്ട്, അലക്‌സ് കാവിൽ എന്നിവർ പങ്കെടുത്തു.